ബ​ഹ്​​റൈ​ൻ ടൂ​റി​സം മ​ന്ത്രി ഫാ​തി​മ ബി​ൻ​ത്​ ജ​അ്​​ഫ​ർ അ​സ്സൈ​റ​ഫി, സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ഹ്​​മ​ദ്​ ബി​ൻ അ​ഖീ​ൽ അ​ൽ ഖ​ത്തീ​ബു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

ടൂ​റി​സം മേ​ഖ​ല​യി​ൽ​ ബ​ഹ്​​റൈ​നും സൗ​ദി​യും സ​ഹ​ക​രി​ക്കും

മ​നാ​മ: ടൂ​റി​സം മേ​ഖ​ല​യി​ൽ സൗ​ദി​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ സ​ഹ​ക​രി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നു. ബ​ഹ്​​റൈ​ൻ ടൂ​റി​സം മ​ന്ത്രി ഫാ​തി​മ ബി​ൻ​ത്​ ജ​അ്​​ഫ​ർ അ​സ്സൈ​റ​ഫി, സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ്​​മ​ദ്​ ബി​ൻ അ​ഖീ​ൽ അ​ൽ ഖ​ത്തീ​ബു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്കി​ടെ​യാ​ണ്​ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​യാ​യ​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​​ന്റെ ഭാ​ഗ​മാ​ണ്​ ടൂ​റി​സം മേ​ഖ​ല​യി​ൽ സ​ഹ​ക​രി​ക്കു​ന്ന​ത്. ടൂ​റി​സം രം​ഗ​ത്ത്​ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ബ​ഹ്​​റൈ​ന്​ ഏ​റെ മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ച്ച​താ​യി മ​​ന്ത്രി സൈ​റ​ഫി പ​റ​ഞ്ഞു. ബ​ഹ്​​റൈ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ള്ള​താ​യി ​മ​ന്ത്രി അ​ൽ ഖ​ത്തീ​ബും വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Bahrain and Saudi Arabia to cooperate in tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.