ഖൻസ അബ്ദുല്ല
മനാമ: കർണാടക സൂറത്കല്ലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽനിന്ന് എം.ടെക് മറൈൻ സ്ട്രക്ചേഴ്സിൽ ഒന്നാം റാങ്ക് നേട്ടവുമായി ബഹ്റൈനിലെ പൂർവവിദ്യാർഥിനി. ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ ടോപ്പറായി 12ാം ക്ലാസ് പൂർത്തിയാക്കിയ ഖൻസ അബ്ദുല്ലയാണ് നേട്ടം കൈവരിച്ചത്. ബഹ്റൈനിൽ വ്യാപാരിയായ കാസർകോട് ബന്തിയോട് പേരൂർ സ്വദേശി അബ്ദുല്ലയുടെയും ഫാഷൻ ഡിസൈനറായ ഖദീജ ഷാഹിദയുടെയും മകളാണ് ഖൻസ.
നേരേത്ത, കൊച്ചി എസ്.സി.എം.എസിൽനിന്ന് ഒന്നാം റാേങ്കാടെയാണ് ബി.ടെക് പൂർത്തിയാക്കിയത്. തുടർന്നാണ് ഉന്നതപഠനത്തിന് എൻ.െഎ.ടിയിൽ ചേർന്നത്. ബഹ്റൈനിൽ ഇൗ വർഷം 12ാം ക്ലാസ് പാസായ സഹോദരി ഷഹ്മ അബ്ദുല്ലയും സ്കൂൾ ടോപ്പറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.