മനാമ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിൻസ മീഡിയയുടെ സഹായത്തോടെ ബഹ്റൈൻ എ.കെ.സി.സി അണിയിച്ചൊരുക്കുന്ന ജയ് ഹോ ഇന്ന് റിലീസ് ചെയ്യും.
വിനോദ് ആറ്റിങ്ങൽ സംവിധാനം ചെയ്ത് ബഹ്റൈനിലെ ഒരു കൂട്ടം കലാകാരന്മാർ അഭിനയിച്ച ഈ മ്യൂസിക് ആൽബം പൂർണമായും ബഹ്റൈനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ബഹ്റൈനിൽനിന്ന് ഒരു ദേശഭക്തി ഗാന വിഡിയോ ആൽബം അണിയിച്ചൊരുക്കിയത്. ഡോ. പി.വി. ജയദേവൻ രചിച്ച അതിമനോഹരമായ ഗാനത്തിന് നിസാം ബഷീറാണ് സംഗീതം നൽകിയിരിക്കുന്നത്. ലിനി സ്റ്റാൻലി, സച്ചിൻ, നിസാം ബഷീർ എന്നിവർ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ദൃശ്യ ചാരുതയേകിയത് ജേക്കബ് ക്രിയേറ്റിവ് ബീസ് ആണ്. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെ ഒരുക്കിയ മ്യൂസിക് ആൽബത്തിന്റെ സംവിധാന സഹായികൾ സ്റ്റാൻലി തോമസും ചാൾസ് ആലുക്കയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.