ബഹ്റൈൻ എ.കെ.സി.സി സ്വാതന്ത്ര്യദിനം
മനാമ: ബഹ്റൈൻ എ.കെ.സി.സി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശീയ പതാക ഉയർത്തിയ ശേഷം പോളി വിതയത്തലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു.
നമ്മുടെ സാമൂഹിക അന്തരീക്ഷം വിദ്വേഷ നിഴൽയുദ്ധങ്ങളിൽ സജീവമായ ഇക്കാലത്ത് നാനാത്വത്തിന്റെ കാൻവാസിൽ നീതിയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വർണചിത്രങ്ങൾ വരക്കുവാൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് കഴിയട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചാൾസ് ആലുക്ക പറഞ്ഞു.
രതീഷ് സെബാസ്റ്റ്യൻ, അലക്സ് സ്കറിയ, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, ജൻസൺ ദേവസ്സി, ജോജി കുര്യൻ, സ്റ്റാൻലി, വിനോദ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു. ജെസ്സി ജെൻസൺ, റിൻസി ഐസക്, ലിനി സ്റ്റാൻലി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.