മനാമ: വിമാന യാത്രക്കിടെ, ബഹ്റൈനില്‍ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് യുവതി പ്രസവിച്ചു. അറബ് വംശജയായ സ്ത്രീയാണ് വിമാനത്തില്‍ പ്രസവിച്ചത്. തുടര്‍ന്ന് ബഹ്റൈന്‍ വിമാനത്താവളത്തില്‍ വിമാനം ഇറക്കുകയും സ്ത്രീയെയും നവജാത ശിശുവിനെയും കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇത്തരമൊരു സംഭവം രാജ്യത്ത് ആദ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
അബൂദബിയില്‍ നിന്ന് ദോഹയിലേക്കുള്ള വിമാനത്തിലാണ് ഗര്‍ഭിണിയായ സ്ത്രീ യാത്ര ചെയ്തിരുന്നതെന്ന് താമസ-കുടിയേറ്റ വിഭാഗത്തിലെ പാസ്പോര്‍ട്സ്, സെര്‍ച്ച് ആന്‍റ് ഫോളോ അപ് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി അറിയിച്ചു.
ദോഹയില്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് വിമാനം ബഹ്റൈനിലേക്ക് തിരിച്ചുവിട്ടത്. തുടര്‍ന്ന് ബഹ്റൈന്‍ വിമാനത്താവളത്തില്‍ ഇറങ്ങും മുമ്പ് യുവതി കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു. സ്ത്രീക്കും കുട്ടിക്കും ബഹ്റൈന്‍ വിമാനത്താവളത്തിലെ പാസ്പോര്‍ട് വിഭാഗം എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.