Posted On
date_range Updated On
date_range സാംസ്കാരിക ഉച്ചകോടിയിൽ ബഹ്റൈൻ പങ്കാളിയായി
മനാമ: അബൂദബിയിൽ നടന്ന സാംസ്കാരിക ഉച്ചകോടി 2024ൽ ബഹ്റൈൻ പങ്കാളിയായി. 90 രാജ്യങ്ങളിൽനിന്നുള്ള ചിന്തകന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ഉച്ചകോടിയിൽ ബഹ്റൈൻ സാംസ്കാരിക, പാരമ്പര്യ അതോറിറ്റി ചെയർമാൻ ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സമൂഹത്തിന്റെ സാംസ്കാരിക ഉന്നമനത്തിനും നാഗരിക പുരോഗതിക്കും ഇത്തരം ഉച്ചകോടികൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.