ബി.ഡി.എഫ് ഓഫിസേഴ്സ് ക്ലബ് ഡയറക്ടർ ബ്രിഗേഡിയർ നൊമാൻ റാഷീദ് അൽ ഹസൻ അൽ നൂർ ഇന്റർനാഷനൽ സ്കൂൾ സന്ദർശിച്ചപ്പോ
മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഓഫിസേഴ്സ് ക്ലബ് ഡയറക്ടർ ബ്രിഗേഡിയർ നൊമാൻറാഷീദ് അൽ ഹസൻ അൽ നൂർ ഇന്റർനാഷനൽ സ്കൂൾ സന്ദർശിച്ചു.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഓഫിസേഴ്സ് ക്ലബിൽ നടത്തിയ പരിപാടികളിൽ പങ്കെടുത്ത വിദ്യാർഥികളെയും രക്ഷിതാക്കളെയും മാനേജ്മെന്റിനെയും അധ്യാപകരെയും അനുമോദിക്കുന്നതിനായിരുന്നു സന്ദർശനം.
അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ചെയർമാൻ അലി ഹസൻ, ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, സ്കൂൾ പ്രിൻസിപ്പൽ അമീൻ ഹാലിയാവ, ക്വാളിറ്റി അഷ്വറൻസ് ഡിപ്പാർട്മെന്റ് അംഗങ്ങൾ, സ്കൂളിലെ വിവിധ വിഭാഗങ്ങളുടെ മേധാവികൾ തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു. ദേശീയദിനാഘോഷത്തിൽ പങ്കെടുത്ത അധ്യാപകർക്കും വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.
ബി.ഡി.എഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഓഫിസർ മൊവാഹിബ് മുഹമ്മദ് അൽ-ദോസരി, സർജന്റ് അഷ്വാഖ് യൂസഫ് അൽ-അൻസാരി, വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി അമീറ ഹംദി ഈസ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യംവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.