മനാമ: അടച്ചുതീർക്കാൻ ട്രാഫിക് പിഴകളുണ്ടെന്ന വ്യാജേന ജനങ്ങളെ ലക്ഷ്യമിട്ട് തട്ടിപ്പ് സന്ദേശങ്ങൾ വീണ്ടും സജീവമാകുന്നു. വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളിൽ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ നൽകി വഞ്ചിക്കപ്പെടരുതെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി.
പിഴകൾ ഉടൻ അടച്ചുതീർക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങൾക്കൊപ്പമാണ് തെറ്റായ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളിൽ ഉപയോക്താക്കൾ അവരുടെ സ്വകാര്യ-ബാങ്ക് വിവരങ്ങൾ നൽകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ മുന്നറിയിപ്പ്. സമാനമായ വ്യാജ സന്ദേശങ്ങളെക്കുറിച്ച് അധികൃതർ ഇതിനുമുമ്പും നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകൾ തുറക്കരുതെന്നും, വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ ഒ.ടി.പി നമ്പറുകളോ വിശ്വസനീയമല്ലാത്ത ഒരു കാർഡുമായോ വ്യക്തികളുമായോ പങ്കിടരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഔദ്യോഗിക ചാനലുകൾ വഴി മാത്രം ട്രാഫിക് പിഴകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും, ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ അവഗണിക്കുകയും സംശയകരമായ സാഹചര്യങ്ങൾ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.