?????? ??????

ആതിഫ്​ അസ്​ലമി​െൻറ  സംഗീത പരിപാടി നവംബർ 24ന്​ 

മനാമ: ഗൾഫിലെ പ്രമുഖ  ഇവൻറ്​ മാനേജ്​മ​െൻറ്​ സ്​ഥാപനമായ റാമി പ്രൊഡക്​ഷൻസി​​െൻറ നേതൃത്വത്തിൽ പുതു തലമുറയുടെ ഹരമായ ആതിഫ്​ അസ്​ലമി​​െൻറ സംഗീത പരിപാടി നടത്തുന്നു. നവംബർ 24ന്​ വൈകീട്ട്​ 7.30ന്​ ഇൗസ ടൗൺ ഇന്ത്യൻ സ്​കൂൾ ഗ്രൗണ്ടിലാണ്​ പരിപാടി നടക്കുകയെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

പാകിസ്​താനിൽ നിന്നുള്ള ഗായകനായ ആതിഫ്​ അസ്​ലം നിരവധി ഹിന്ദി ഹിറ്റ്​ ഗാനങ്ങൾ പാടിയിട്ടുണ്ട്​. സിനിമ താരം കൂടിയാണ്​. 7,000 പേരെങ്കിലും പരിപാടിയിൽ സംബന്ധിക്കുമെന്നാണ്​ കരുതുന്നതെന്ന്​ പ്രോഗ്രാം ഡയറക്​ടർ റഹീം ആതവനാട്​ പറഞ്ഞു. ഇത്​ ബഹ്​റൈനിലെ സംഗീത ആസ്വാദകർക്ക്​ പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അഞ്ച്​ ദിനാർ മുതൽ 75 ദിനാർ വരെയാണ്​ ടിക്കറ്റ്​ നിരക്ക്. യു.എ.ഇ എക്​സ്​ചേഞ്ച്​, ഷറഫ്​ ഡി.ജി, ഫുഡ്​ സിറ്റി ഒൗട്​ലെറ്റുകൾ എന്നിവടങ്ങളിൽ നിന്നും www.wafiapps.com,www.virginmegastore.me, www.togetherbahrain.com എന്നീ വെബ്​സൈറ്റുകൾ വഴിയും ടിക്കറ്റ്​ വാങ്ങാം. വിവരങ്ങൾക്ക്​^33307369, 39057612, 33418211 എന്നീ നമ്പറുകളിൽ വിളിക്കാം. വാർത്താസമ്മേളനത്തിൽ പരിപാടിയുടെ പ്രധാന സ്​പോൺസർമാരും സന്നിഹിതരായിരുന്നു.

Tags:    
News Summary - atif aslam-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.