അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റി പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്
മനാമ: അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി (എ.എസ്.യു) ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റി (എൽ.എസ്.ബി.യു) പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. പങ്കാളിത്തം ശക്തിപ്പെടുത്താനും വിദ്യാർഥികൾക്ക് അന്തർദേശീയതലത്തിൽ അവസരങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരട്ട ബിരുദം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ബാച്ചിലർ ഓഫ് എൻജിനീയറിങ് (ഓണേഴ്സ്)- സിവിൽ എൻജിനീയറിങ്, ബാച്ചിലർ ഓഫ് എൻജിനീയറിങ് (ഓണേഴ്സ്)- ആർക്കിടെക്ചറൽ എൻജിനീയറിങ്, ബാച്ചിലർ ഓഫ് എൻജിനീയറിങ് (ഓണേഴ്സ്)- ഇലക്ര്ടിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ്, ബാച്ചിലർ ഓഫ് എൻജിനീയറിങ് (ഓണേഴ്സ്)- മെക്കാനിക്കൽ എൻജിനീയറിങ്, ബാച്ചിലർ ഓഫ് ആർട്സ് (ഓണേഴ്സ്)- ബിസിനസ് മാനേജ്മെന്റ്, എൽഎൽ.ബി (ഓണേഴ്സ്)- ലോ എന്നിവ ഉൾപ്പെടുന്നതാണ് ഇരട്ട ബിരുദങ്ങൾ.
മൂന്ന് ദിവസങ്ങളിലായി എൽ.എസ്.ബി.യു പ്രതിനിധി സംഘവും എ.എസ്.യു പ്രതിനിധികളും മറ്റ് അക്കാദമിക് അംഗങ്ങൾ, വിദ്യാർഥികൾ എന്നിവരുമായി നടത്തിയ ചർച്ച വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും ഭാവിസഹകരണത്തെക്കുറിച്ചും ശ്രദ്ധകേന്ദ്രീകരിച്ചു.
ഇരട്ടബിരുദത്തിന് തയാറായ വിദ്യാർഥികളുമായി പാഠ്യപദ്ധതി അവലോകനവും നടത്തി. വിദ്യാർഥികളുടെ അക്കാദമിക് കഴിവുകളെ എൽ.എസ്.ബി.യു പ്രതിനിധികൾ പ്രശംസിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ പ്രഫ. വഹീബ് അൽ ഖാജ അക്കാദമിക് പ്രോഗ്രാമുകൾ വൈവിധ്യവത്കരിക്കുന്നതിലും ബഹ്റൈനിലെ തൊഴിൽ വിപണിയിലെയും വിദ്യാഭ്യാസ മേഖലയിലെയും വളർച്ചക്കുള്ള എൽ.എസ്.ബി.യുവുമായുള്ള എ.എസ്.യുവിന്റെ സഹകരണത്തിന്റെ പ്രാധാന്യം യോഗത്തിൽ സൂചിപ്പിച്ചു.
അന്താരാഷ്ട്ര സർവകശാലകളുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെ ശാസ്ത്രീയവും ഗവേഷണപരവുമായ വികസനത്തിന് കാരണമാകുന്ന സംയുക്ത അക്കാദമിക് പരിപാടികൾ സംഘടിപ്പിച്ച് ആഗോള നിലവാരം ഉയർത്താനുള്ള എ.എസ്.യുവിന്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ഇരട്ട ബിരുദവും സജ്ജീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.