ലോയൽറ്റി പ്ലഡ്ജ് ഒപ്പിടൽ ചടങ്ങിൽ അസ്ഗറലി കമ്പനി അധികൃതർ
Posted On
date_range Updated On
date_range ബഹ്‌റൈൻ രാജാവിനോടുള്ള കൂറും വിശ്വസ്തതയും പുതുക്കി അസ്ഗറലി കമ്പനി; 'ലോയൽറ്റി പ്ലഡ്ജ്' സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള തങ്ങളുടെ കൂറും വിശ്വസ്തതയും പുതുക്കിക്കൊണ്ട് അസ്ഗറലി കമ്പനി ‘ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു. ഹിദ്ദിലെ കമ്പനിയുടെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ അസ്ഗറലി കുടുംബാംഗങ്ങളും കമ്പനി അധികൃതരും ജീവനക്കാരും പങ്കെടുത്തു. രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ബഹ്‌റൈൻ ഭരണകൂടത്തോടുള്ള ആദരവ് ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു.
ഹമദ് രാജാവിന്റെ നേതൃത്വത്തിന് കീഴിൽ ബഹ്‌റൈൻ കൈവരിച്ച പുരോഗതിയെയും ഐക്യത്തെയും അവർ പ്രശംസിച്ചു. രാജ്യത്തിന്റെ തുടർവികസനത്തിലും വളർച്ചയിലും തങ്ങളുടെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് കമ്പനി അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.