Posted On
date_range Updated On
date_range അസ്തമയം
ഭൂമിയിലെ സ്വർഗങ്ങളിൽ
മഹാ മൗനത്തിന്റെ
വാല്മീകം ഉടയാതിരിക്കട്ടെ!
സുഖമുള്ള
ഇരുട്ടിൽ അപ്രിയ സത്യങ്ങൾ
ഉറങ്ങിക്കിടക്കട്ടെ!
നേരിന്റെ അവസാന കിരണവും
അസ്തമിക്കവെ
ഭീതിയുടെ അട്ടഹാസം ഉയരട്ടെ!
ആർത്തിപിടിച്ച ചിതലുകൾക്ക്
നടുവിൽ ലോകം
ഒരസ്ഥിപഞ്ജരമായ് തീരട്ടെ!
വംശീയതയുടെ ഉറുമ്പരിച്ച മസ്തിഷ്കങ്ങളിൽനിന്നും ഇനിയും വിദ്വേഷം മാത്രം പ്രസരിക്കട്ടെ!
അനേകായിരം കുഞ്ഞിക്കണ്ണുകൾ
ആകാശ ചെരുവിൽ ജ്വലിച്ചുനിൽക്കട്ടെ!
ഇരുൾ മുറ്റിയ ഒരു രാത്രിയിയിൽ
അവ മിന്നൽ പിണരുകളായി
ഭൂമിയിലേക്ക് പെയ്യട്ടെ
പെയ്തു പെയ്ത് തീരട്ടെ!!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.