ദ ന്യൂ ഇന്ത്യൻ സ്കൂളിൽ നടന്ന ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ
Posted On
date_range Updated On
date_range ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ
മനാമ: ദ ന്യൂ ഇന്ത്യൻ സ്കൂളിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനത്തിൽ ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിച്ചു.
ദ ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി. തോട്ടുമാലിൽ ഉദ്ഘാടനം ചെയ്തു. വിവിധ കലാസൃഷ്ടികൾ, കരകൗശല വസ്തുക്കൾ, ത്രീഡി മോഡലുകൾ, പെയിന്റിങ്ങുകൾ, സ്കെച്ചുകൾ, പാസ്റ്റൽ കളറിങ് എന്നിവ പ്രദർശിപ്പിച്ചു. വിദ്യാർഥികളെയും ആർട്ട് ആൻഡ് ക്രാഫ്റ്റ് വിഭാഗത്തെയും സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.