രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ അ​റ​സ്റ്റ് അ​പ​ല​പ​നീ​യം -ഐ.​ഒ.​സി


മ​നാ​മ: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കൊ​ള്ള​ക്കാ​രെ​യും കൊ​ല​പാ​ത​കി​ക​ളെ​യും​പോ​ലെ വീ​ടു വ​ള​ഞ്ഞ് അ​റ​സ്റ്റു​ചെ​യ്ത​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ഐ.​ഒ.​സി ബ​ഹ്റൈ​ൻ കേ​ര​ള ഘ​ട​കം. ആ​ർ​ഷോ​യെ ഓ​മ​നി​ക്കു​ന്ന പൊ​ലീ​സ് രാ​ഹു​ലി​ന്റെ വീ​ട്ടി​ൽ​ചെ​ന്ന് ബോ​ധ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം കേ​ര​ള​ത്തി​ന്റെ ത​ല​സ്ഥാ​ന​ത്ത​ട​ക്കം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​ട്ടും അ​വി​ടെ​നി​ന്നൊ​ന്നും അ​റ​സ്റ്റു​ചെ​യ്യാ​തെ വീ​ട്ടി​ലെ​ത്തി കാ​ണി​ച്ച ഈ ​നാ​ട​കം രാ​ഷ്ട്രീ​യ​മാ​യി​ത്ത​ന്നെ ചോ​ദ്യം​ചെ​യ്യ​ണ​മെ​ന്ന് എ.​ഐ.​സി.​സി.​യു​ടെ കീ​ഴി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര പോ​ഷ​ക സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ബ​ഹ്റൈ​ൻ കേ​ര​ള ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Arrest of Rahul Manguttathil - IOC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.