ബഹ്റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘അരങ്ങ് 2025’ പരിപാടിയിൽനിന്ന്
മനാമ: സൽമാബാദിലെ ഗൾഫ് എയർ ക്ലബ് ഓഡിറ്റോറിയത്തിലെ നിറഞ്ഞുകവിഞ്ഞ ജനപങ്കാളിത്തത്തോടെ ബഹ്റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘അരങ്ങ് 2025’ന് സമാപനം കുറിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സി.വി നാരായണൻ, സുബൈർ കണ്ണൂർ, ഷീബ രാജീവൻ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ സമാപന സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. മേഖല പ്രസിഡന്റ് ഷിജു പിണറായി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മഹേഷ് കെ.വി സ്വാഗതവും, സംഘാടക സമിതി ജനറൽ കൺവീനർ ജയേഷ് കെ.വി നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് മേഖലയിലെ കുട്ടികൾ ഉൾപ്പെെടെയുള്ള അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് നയിച്ച സംഗീത നിശയും അരങ്ങേറി. റിഫ മേഖല കമ്മിറ്റിക്ക് കീഴിലെ ഏഴ് യൂനിറ്റുകളിൽ നിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ജനുവരി മുതൽ അഞ്ച് മാസത്തോളം നീണ്ടുനിന്ന ‘അരങ്ങ് 2025’ ഗ്രാൻഡ്ഫിനാലെ പങ്കാളിത്തംകൊണ്ട് വിജയിപ്പിച്ച ബഹ്റൈനിലെ മുഴുവൻ കലാസ്നേഹികൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.