Posted On
date_range Updated On
date_range അറബി ഭാഷാ പഠന കോഴ്സ് പുനരാരംഭിക്കുന്നു
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം നടത്തിവന്നിരുന്ന അറബി ഭാഷാ പഠന പദ്ധതി പുനരാരംഭിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് വളരെ വിജയകരമായി നടന്നു വന്നിരുന്ന ക്‌ളാസ്സ് റമദാൻ മാസത്തോടെ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. എല്ലാ ചൊവ്വാഴ്ച്ചകളിലും ഗുദൈബിയ പാലസ് മസ്ജിദിന് സമീപമുള്ള അൽ മന്നാഇ ഹാളിൽ വെച്ച് ഇശാ നമസ്‌കാരത്തിന് ശേഷം 08:15 ന് ആരംഭിക്കുന്ന ക്ലാസ്സിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.