യ​മ​ൻ പ്ര​സി​ഡ​ന്‍റ്​ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​റി​ൽ​നി​ന്നും നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു

മ​നാ​മ: യ​മ​ൻ ​പ്ര​സി​ഡ​ന്‍റ്​ ഡോ. ​റ​ഷാ​ദ്​ അ​ൽ അ​ലീ​മി റി​യാ​ദി​ൽ റെ​സി​ഡ​ന്‍റാ​യ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ശൈ​ഖ് അ​ലി ബി​ൻ അ​ബ്​​ദു​റ​ഹീം ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ​യി​ൽ​നി​ന്നും നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ അ​ഭി​വാ​ദ്യ​ങ്ങ​ൾ അം​ബാ​സ​ഡ​ർ യ​മ​ൻ പ്ര​സി​ഡ​ന്‍റി​ന്​ കൈ​മാ​റി. ഇ​രു​വ​ർ​ക്കു​മു​ള്ള പ്ര​ത്യ​ഭി​വാ​ദ്യ​ങ്ങ​ൾ കൈ​മാ​റാ​ൻ അം​ബാ​സ​ഡ​റെ പ്ര​സി​ഡ​ന്‍റ്​ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ബ​ഹ്​​റൈ​നും യ​മ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണ​വും കൂ​ടു​ത​ൽ വി​പു​ല​​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

ഏ​ൽ​പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ അം​ബാ​സ​ഡ​ർ​ക്ക്​ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ ഡോ. ​റ​ഷാ​ദ്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. ത​നി​ക്ക്​ ന​ൽ​കി​യ ഊ​ഷ്​​മ​ള സ്വീ​ക​ര​ണ​ത്തി​ന്​ അം​ബാ​സ​ഡ​ർ യ​മ​ൻ പ്ര​സി​ഡ​ന്‍റി​ന്​ പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Appointment documents from the Yemeni President and the Bahrain Ambassador Accepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.