മനാമ: ജനകീയ പങ്കാളിത്തത്തോടെ സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തനം വ്യാപിപ്പിക്കാനുദ്ദേശിച്ച് പലിശ വിരുദ്ധ ജനകീയ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. സാമ്പത്തിക തട്ടിപ്പിലും പലിശയിലും കുടുങ്ങി ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥ പ്രവാസി മലയാളികൾക്കിടയിൽ വർധിച്ചു കൊണ്ടിരിക്കുന്നതിെൻറ പശ്ചാത്തലത്തിലാണി
ത്. നേരത്തെ പലിശക്കെതിരെ ഒരു കൂട്ടായ്‌മ വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലതയോടെ നിർവഹിക്കാൻ വിവിധ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി പുനഃ സംഘടിപ്പിച്ചത്. സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തനം വിപുലപ്പെടുത്താൻ ഇതിനായി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിക്കുകയും ചെയ്‌തു.
2009 ൽ വിവിധ സംഘടനകൾ ചേർന്ന് രൂപവത്കരിച്ചിരുന്ന സമിതി, വട്ടിപ്പലിശയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ പരിഹരിച്ചതായി യോഗം വിലയിരുത്തി. പലിശക്കെണിയിൽ അകപ്പെടുകയും അതിലൂടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് അവസാനം ജീവനൊടുക്കേണ്ടിവരുന്ന ഹതഭാഗ്യർ പെരുകിയ സന്ദർഭത്തിലായിരുന്നു സാമൂഹിക പ്രവർത്തകർ മുൻകൈ എടുത്ത് അതിനെതിരെ പ്രവർത്തനങ്ങൾ സജീവമാക്കിയത്. ഈയടുത്ത കാലത്ത് വീണ്ടും ബഹ്‌റൈനിൽ ആത്‌മഹത്യ വർധിച്ചതായും പലിശക്കെണിയാണ് ഇതിലെ മുഖ്യ വില്ലനെന്നും യോഗം വിലയിരുത്തുകയും ചെയ്‌തു. ഇതിെൻറ അടിസ്ഥാനത്തിൽ കൂടുതൽ സാമൂഹിക പ്രവർത്തകരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുള്ള ചർച്ചകൾ നടന്നു. പുതിയ കമ്മിറ്റിയുടെ ചെയർമാനായി ജമാൽ ഇരിങ്ങലിനെയും ജനറൽ കൺവീനറായി യോഗാനന്ദിനെയും തെരഞ്ഞടുത്തു. എം.പി. രഘു, സുബൈർ കണ്ണൂർ, പ്രിൻസ് നടരാജൻ, എസ്.വി. ജലീൽ, ബിനു കുന്നന്താനം, സി.കെ.അബ്‌ദുറഹ്‌മാൻ, സഈദ് റമദാൻ നദ് വി, സിയാദ് ഏഴംകുളം എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.
മറ്റ് ഭാരവാഹികൾ : ടി.എം. രാജൻ, ഷിബു പത്തനംതിട്ട (വൈസ് ചെയർമാൻ ) സലാം മമ്പാട്ടുമൂല (കൺവീനർ), ഷാജിത്ത് പി എം (സെക്രട്ടറി) അനിൽ വൈ, ഇ.എ സലീം, സലാം കേച്ചേരി, പ്രദീപ് വിശ്വകല, അശോകൻ നവകേരള, എസ്. വി ബഷീർ, പി.വി. സുരേഷ്‌കുമാർ , നിസാർ കൊല്ലം, ഇ.പി ഫസൽ, പങ്കജ് നാഭൻ, അസൈനാർ കളത്തിങ്കൽ , സുധി പുത്തൻവേലിക്കര , സി.വി നാരായണൻ, സിബിൻ സലീം, ദിജീഷ് കുമാർ, അഷ്‌കർ പൂഴിത്തല, നാസർ മഞ്ചേരി, എ.സി.എ. ബക്കർ എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്. വട്ടിപ്പലിശക്കാരുടെ ഇടപെടലിൽ നിന്നും ഭീഷണികളിൽ നിന്നും സാധാരണക്കാരെ മോചിപ്പിക്കാനുതകുന്ന കർമ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും പ്രാദേശിക തലങ്ങളിൽ പ്രവർത്തനങ്ങൾ വിപുലമാക്കാനും തീരുമാനിച്ചു. പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്കും പലിശക്കെണിയിൽ കുടുങ്ങിയവർക്ക് അതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങൾ ആരായുന്നതിനു വേണ്ടിയും 33882835, 33748156, 38459422 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.