Posted On
date_range Updated On
date_range ഐ.സി.എഫ് ഉംറ പഠനക്ലാസ് ഇന്ന്
മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന സൗജന്യ ഉംറ പഠന ക്ലാസ് ശനി, തിങ്കൾ ദിവസങ്ങളിലായി രാത്രി 8.30ന് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടക്കും. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി ക്ലാസുകൾക്ക് നേതൃത്വം നൽകും.
സാധാരണക്കാർക്ക് സമ്പൂർണമായ വിധത്തിൽ ഉംറ കർമം നിർവഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തിൽ വിഷയങ്ങൾ ലളിതമായി വിശദീകരിക്കപ്പെടുന്ന ക്ലാസിൽ ഐ.സി.എഫ് ഉംറ സർവിസ് വഴിയും അല്ലാതെയും ഉംറക്ക് പോകാനാഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കാമെന്നും സ്ത്രീകൾക്ക് പ്രത്യേകം സ്ഥലസൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.