മനാമ: ഹമദ് ടൗൺ നഴ്സറിയിൽ പ്രതിവർഷം 30 ലക്ഷം ചെടികൾ ഉൽപാദിപ്പിക്കുന്നതായി ഉത്തര മേഖല മുനിസിപ്പൽ ഡയറക്ടർ ലംയാഅ് അൽ ഫദാല വ്യക്തമാക്കി. മൂന്ന് ലക്ഷം പൂക്കൾ വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ചെടികൾ വളർത്തുന്നത്. സുസ്ഥിര കാർഷിക പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി വിവിധ തരം ചെടികളും വിത്തുകളും നഴ്സറിയിൽ സംഭരിക്കുന്നുണ്ട്. ആധുനിക കൃഷിരീതികളിലൂടെ ഉൽപാദനം കാര്യക്ഷമമാക്കാനും ഹരിത മേഖല വ്യാപിപ്പിക്കാനും പ്രധാന നിരത്തുകൾ പൂക്കൾ കൊണ്ട് അലങ്കരിക്കാനും സാധിക്കുന്നതായും അവർ വ്യക്തമാക്കി. കാർഷിക മേഖലയിൽ മുനിസിപ്പൽ ഉദ്യോഗസ്ഥർക്കാവശ്യമായ പരിശീലനം നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.