Posted On
date_range Updated On
date_range അന്നസീം ഗാർഡൻ ഉദ്ഘാടനം ചെയ്തു
മനാമ: അന്നസീം ഇന്റർനാഷനൽ സ്കൂളിൽ നിർമിച്ച അന്നസീം ഗാർഡൻ ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ആധുനിക വിദ്യാഭ്യാസ രീതിയനുസരിച്ച് രൂപകൽപന ചെയ്ത പാർക്കാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ടത്.
സാമൂഹിക, പാരിസ്ഥിതിക അവബോധം കുട്ടികളിൽ വളർത്താനും ഹരിത പ്രദേശങ്ങൾ വർധിപ്പിക്കാനുമുദ്ദേശിച്ചാണ് ഇത്തരമൊരു പാർക്ക് രൂപപ്പെടുത്തിയതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
ചടങ്ങിൽ യുവജന കാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി, അന്നസീം സ്കൂൾ ഡയറക്ടർ സമീറ അബ്ദുൽ ജബ്ബാർ അൽ കൂഹ്ജി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.