Posted On
date_range Updated On
date_range ബഹ്റൈനിൽ 20കാരനായ ആന്ധ്ര സ്വദേശി ജീവനൊടുക്കി
മനാമ: ബഹ്റൈനിൽ ഇന്ത്യൻ സമൂഹത്തിൽ നിന്ന് വീണ്ടും ആത്മഹത്യ. ആന്ധ്ര വിശാഖപട്ടണം സ്വദേശിയായ സായ് തേജ് മൊതൽവാലസ (20) ആണ് തൂങ്ങി മരിച്ചത്. ഹൂറയിലെ താമസ സ്ഥലത്ത് വെച്ചാണ് സംഭവം.
ഇയാളുടെ മാതാവും ബഹ്റൈനിൽ വീട്ടു ജോലി ചെയ്യുന്നുണ്ട്. ഇവർ താമസ സ്ഥലത്തേക്ക് വന്നപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ മകനെ കാണുന്നത്. ജീവന്‍റെ തുടിപ്പ് കണ്ടതിനാൽ മാതാവ് കയർ മുറിച്ച് നിലത്തിടുകയും യുവാവിന് പ്രാഥമിക ശുശ്രൂഷകൾ ചെയ്തെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം പൊലീസ് എത്തി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. അടുത്തിടെയായി ബഹ്റൈനിൽ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള ആത്മഹത്യകൾ വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.