Posted On
date_range Updated On
date_range അമേരിക്കന്‍ അംബാസഡറെ പ്രധാനമന്ത്രി സ്വീകരിച്ചു
മനാമ: ബഹ്റൈനിലെ അമേരിക്കന്‍ അംബാസഡര്‍ ജസ്റ്റിൻ സിബെറെല്ലിനെ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ സ്വീകരിച്ചു.
ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശരിയായ പാതയിലാണെന്ന് വിലയിരുത്തി. ബഹ്റൈന്‍ അമേരിക്കയുമായുള്ള പ്രത്യേക ബന്ധവും വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണവും ഇരു രാജ്യങ്ങള്‍ക്കും കരുത്ത് പകരുന്നതാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കുന്നതിനും അംബാസഡര്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മേഖലയിലെ സമാധാനവും ശാന്തിയും ശക്തിപ്പെടുത്തുന്നതിന് അമേരിക്കയുടെ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.