മനാമ: മേഖലയിലെ വിവിധ പ്രശ്നങ്ങളിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാട് പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. സുരക്ഷ പ്രതിസന്ധികളിൽ സൗഹാർദ രാജ്യങ്ങൾക്ക് അമേരിക്ക നൽകുന്ന പരിഗണനയും സ്മരണീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ്.നേവി സെക്രട്ടറി റിച്ചാർഡ് സ്പെൻസറുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. ബഹ്റൈനും യു.എസും തമ്മിൽ തന്ത്രപ്രധാന മേഖലകളിൽ സജീവ സഹകരണമുണ്ട്. ഇൗ രംഗത്ത് വലിയ പുരോഗതിയുമുണ്ടായിട്ടുണ്ട്. മേഖലയിലെ സംഭവ വികാസങ്ങളിൽ ട്രംപ് ഭരണകൂടം സജീവ താൽപര്യമാണ് പുലർത്തുന്നത്. ഇത് ഇവിടുത്തെ രാജ്യങ്ങൾക്ക് അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കാനുള്ള അവസരമൊരുക്കുകയും സുരക്ഷ രംഗത്ത് കരുത്ത് പകരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.