അമർജിത്തിന് യാത്രയയപ്പ് നൽകിയപ്പോൾ
മനാമ: പുതുപ്പണം ബഹ്റൈൻ പ്രവാസി കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് അംഗം അമർജിത്തിന് യാത്രയയപ്പ് നൽകി. ചടങ്ങിൽ രക്ഷാധികാരി അംഗം രഖിൽ രവീന്ദ്രൻ, പ്രസിഡന്റ് വിൻസെന്റ്, സെക്രട്ടറി വിൻസെന്റ്, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ബഹ്റൈൻ പ്രവാസലോകത്ത് ആരോഗ്യമേഖലയിൽ അമർജിത്തിന്റെ സ്തുത്യർഹമായ സേവനം നമ്മുടെ പുതുപ്പണം കൂട്ടായ്മയ്ക്കും ബഹ്റൈൻ പ്രവാസികൾക്കും വളരെ ആശ്വാസം നൽകിയിരുന്നു.
കോവിഡ് സമയംമുതൽ സെൽമാനിയ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്യുന്ന ഏതൊരു പ്രവാസി സുഹൃത്തുക്കൾക്കും സാന്ത്വനമായിരുന്നു താങ്കൾ എന്നതിൽ ഞങ്ങൾക്ക് അഭിമാനമായിരുന്നു. നമ്മളെയൊക്കെ കരിനിഴലിലാക്കിയ കോവിഡ് കാലത്ത് സ്വന്തം ആരോഗ്യം പോലും അവഗണിച്ച് സാന്ത്വനമായ ആരോഗ്യരംഗത്തെ യോദ്ധാവാണ് താങ്കൾ. നിങ്ങളുടെ സമർപ്പണബോധം, സംഭാവന എന്നും ഞങ്ങൾ ഓർക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടു. എവിടെയായാലും കരുതലിന്റെയും കാരുണ്യത്തിന്റെയും കരങ്ങള്‍ക്ക് നിങ്ങളെന്നും കരുത്തേകും എന്നതിലും സന്തോഷമാണെന്നും കമ്മിറ്റി ചടങ്ങിൽ പ്രതിപാതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.