അമാനി ടി.വി.ആർ ഗ്രൂപ് ജി.എംഷിക്കു ലാൽ രവീന്ദ്രന്‍റെ പിതാവ് നാട്ടിൽ നിര്യാതനായി

മനാമ: ജി.സി.സിയിലെ പ്രമുഖ ​സ്​പെയർ പാർട്​സ്​ ​ഗ്രൂപ്പായ അമാനി ടി.വി.ആർ ​​ഗ്രൂപ്പിന്‍റെ ജനറൽ മാനേജർ ഷിക്കു ലാൽ രവീന്ദ്രന്‍റെ പിതാവ്​ ഇടപ്പരിയാരം ഇടയിലെ പറമ്പിൽ എൻ. രവീന്ദ്രൻ (87) (റിട്ട. വർക്ക്ഷോപ്പ് സൂപ്രണ്ടന്‍റ്, ഗവ. പോളിടെക്നിക്ക് റിട്ട. പ്രിൻസിപ്പൾ ഐ.ടി.സി, മെഴുവേലി) നാട്ടിൽ നിര്യാതനായി.

ചെന്നീർക്കര നല്ലൂക്കാലായിൽ കുടുംബാംഗമാണ്. ഭാര്യ: എം.എം. നളിനകുമാരി. മറ്റു മക്കൾ: വിഷ്ണു രവീന്ദ്രൻ (മനേജർ, അഡ്മിനിസ്ട്രേഷൻ, അമാനി ടി.വി.ആർ ഗ്രൂപ്പ് ബഹ്റൈൻ), മരുമക്കൾ: രഞ്ജിനി രാജൻ (വൈസ് ചെയർപഴ്സൺ, അമാനി ടി.വി.ആർ ഗ്രൂപ്പ്), ഡോ. എസ്. വീണ പ്രിയ (ഡപ്യൂട്ടി കൺട്രോളർ ഓഫ് എക്സാമിനേഷൻസ്, ശ്രീ ബുദ്ധ കോളജ് ഓഫ് എൻജിനീയറിങ്, ഓട്ടൊണമസ്, ആലപ്പുഴ). സംസ്കാരം ഇന്ന് വൈകിട്ട്​ മൂന്നിന് നാട്ടിൽ നടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Amani TVR Group GM Lal Raveendran's father passes away in his hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.