കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി
അൽറീഫ് പാൻ ഏഷ്യ ഇഫ്താർ കിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു
മനാമ: പതിനഞ്ചിലധികം വിഭവങ്ങളുമായി അൽറീഫ് പാൻ ഏഷ്യ ഇഫ്താർ കിറ്റ് പുറത്തിറക്കി. ഉമ്മു അൽ ഹസം റസ്റ്റാറന്റ് പരിസരത്ത് നടന്ന ചടങ്ങിൽ കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി ഇഫ്താർ കിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഈത്തപ്പഴം, ഫ്രൂട്ട്സ്, ജ്യൂസ്, വെള്ളം, ഹരീസ്, തരിക്കഞ്ഞി, കുഞ്ഞിപ്പത്തിരി, ചിക്കൻ ബിരിയാണി, പത്തിരി, ചിക്കൻകറി തുടങ്ങിയ പതിനഞ്ച് വിഭവങ്ങളാണ് കിറ്റിലുള്ളത്. ചടങ്ങിൽ അൽ റീഫ് പാൻ ഏഷ്യ മാനേജിങ് പാർട്ണർമാരായ ഷവാദ് ഫുഡ്വേൾഡ്, മുനീസ് ഫൈസൽ, ഒ.ബി.എച്ച് വീകെയർ ഹെഡ് അന്തോണി പൗലോസ്, സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ചെമ്പൻ ജലാൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.