പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി അലോഷിക്കുള്ള ഉപഹാരം സമ്മാനിക്കുന്നു
മനാമ: പ്രതിഭ എസ്.എഫ്.ഐ വിദ്യാഭ്യാസ അവാർഡിെന്റ ഭാഗമായി പ്രതിഭ സ്വരലയ അവതരിപ്പിച്ച 'അലോഷി പാടുന്നു' സംഗീത പരിപാടി കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറി. നൃത്തം ചെയ്തും കൂടെ പാടിയും ഗാനാസ്വാദകർ അലോഷിയുടെ ആദ്യ ബഹ്റൈൻ സന്ദർശനം അവിസ്മരണീയമാക്കി. അലോഷിയുടെ പരിപാടിക്ക് മുന്നോടിയായി പ്രദീപ് മണ്ടൂർ രചിച്ച 'നമുക്ക് ഇനി ജീവിതം പറയാം' എന്ന കൃതിയുടെ ബഹ്റൈനിലെ രണ്ടാം പതിപ്പിെന്റ പ്രകാശനം പ്രവാസി കമീഷനംഗം സുബൈർ കണ്ണൂർ പ്രമുഖ നാടക പ്രവർത്തകൻ ടോണി പെരുമാനൂറിന് ആദ്യപ്രതി കൈമാറി നിർവഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി അലോഷിക്കുള്ള ഉപഹാരം കൈമാറി.
ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനത്തിെന്റയും പ്രതിഭ ബാലവേദി മധ്യകാല വേനലവധി ക്യാമ്പായ വേനൽ തുമ്പിയുടെ ഫിനാലെയുടെയും ഭാഗമായി കുട്ടികളുടെ സംഗീത ശില്പവും നാടകവും ശാസ്ത്ര, ചരിത്ര സെമിനാറുകളും അരങ്ങേറി. അമൃത ജയ്ബുഷ്, സൂര്യ സുലേഷ് എന്നിവർ ബാലവേദി പരിപാടികൾ നിയന്ത്രിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രതിഭ പ്രസിഡന്റ് ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ ഹരിഹരനുണ്ണി സംസാരിച്ചു. ഡയറക്ടർക്കുള്ള പ്രതിഭയുടെ ഉപഹാരം മുഖ്യ രക്ഷാധികാരി പി. ശ്രീജിത് കൈമാറി. വേനൽ തുമ്പി കൺവീനർ ഷീബ രാജീവൻ സ്വാഗതം പറഞ്ഞു. അലോഷി പാടുന്നു എന്ന പരിപാടിയുടെ കൺവീനർ എൻ.കെ. വീരമണി പരിപാടികളെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.