ജിഫ്രി മുത്തുക്കോയ തങ്ങൾ
ഡിസംബർ അഞ്ചിന് സൽമാനിയ കെ.സി.ടി ഹാളിലാണ് പരിപാടി
മനാമ: കേരളീയ മുസ്ലിംകളുടെ ആധികാരിക പണ്ഡിതപ്രസ്ഥാനം സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഐതിഹാസികമായ നൂറാം വാർഷിക സമ്മേളന പ്രചാരണാർഥം സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനം ഡിസംബർ അഞ്ചിന് വൈകീട്ട് നാലിന് നടക്കുന്ന പ്രതിനിധിസമ്മേളനത്തോടെ തുടക്കമാകും. തുടർന്ന് സാംസ്കാരിക സംഗമവും സമാപന പൊതുസമ്മേളനവും നടക്കും. സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബഹ്റൈനിലെ വിവിധ മത-രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
‘ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയത്തിൽ 2026 ഫെബ്രുവരി നാല് മുതൽ എട്ടുവരെ കാസർകോട് കുണിയയിലാണ് സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. നൂറാം വാർഷിക സമ്മേളനവും ബഹ്റൈനിൽ പ്രൗഢമാവുന്ന പ്രചാരണ സമ്മേളനവും വിജയിപ്പിക്കാൻ വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ച് വ്യത്യസ്ത പരിപാടികൾ നടന്നുവരുകയാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.