ആലപ്പുഴ പ്രവാസി അസോസിയേഷൻ പുതിയ പേര് പ്രഖ്യാപിക്കൽ ചടങ്ങ്
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (എ.പി.എ.ബി) തങ്ങളുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി 'എ.പി.എ.ബി സാന്ത്വനം' എന്ന പേര് പ്രഖ്യാപിച്ചു.
ഉമ്മുൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വച്ച് അസോസിയേഷൻ പ്രസിഡൻറ് ലിജോ കൈനടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു. ഡോ. കൃഷ്ണപ്രിയ എ.പി.എ.ബി സാന്ത്വനം എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ ക്ഷേമ, സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഈ സംരംഭത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ഡോ. ലിനിറ്റ് നിർവഹിച്ചു. തുടർന്ന് അസോസിയേഷൻ രക്ഷാധികാരി ജോർജ് അമ്പലപ്പുഴ, സാന്ത്വനം പദ്ധതി ജോയിൻ കൺവീനർ ശാന്തി ശ്രീകുമാർ എന്നിവർ ലോഗോ ഏറ്റുവാങ്ങി. കൺവീനർ സാം കാവാലം, ജോയിൻ കൺവീനർ ശാന്തി ശ്രീകുമാർ, കോർഡിനേറ്ററമാരായ പൗലോസ് കാവാലം, അജ്മൽ കായംകുളം, ആതിര പ്രശാന്ത്, ശ്യാമ ജീവൻ, ട്രഷറർ അജിത്ത് എടത്വ എന്നിവരെ സാന്ത്വനം പദ്ധിതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിനായി തെരഞ്ഞെടുത്തു.
അസോസിയേഷന്റെ ജീവകാരുണ്യസംരംഭങ്ങൾക്ക് ഒരു പുതിയ മുഖം നൽകുന്നതിന്റെ ഭാഗമായാണ് 'എ.പി.എ.ബി സാന്ത്വനം' എന്ന പേര് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.