Posted On
date_range Updated On
date_range കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ ആലപ്പുഴ സ്വദേശി ബഹ്റൈനിൽ മരിച്ചു
മനാമ: ബഹ്റൈനിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ചെങ്ങന്നൂർ ചെറിനാട് തൈവിളയിൽ രാജപ്പന്‍റെ മകൻ രാജീവ് (30) ആണ് മരിച്ചത്. ബഹ്റൈനിൽ മെയിന്റനൻസ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു.
നാല് ദിവസം മുമ്പ് കുഴഞ്ഞ് വീണതിനെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെന്റിലേറ്ററിൽ കഴിയവേയാണ് മരണം. അമ്മയും ഭാര്യയും ഒന്നര വയസുള്ള കുട്ടിയും ബഹ്റൈനിൽ ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.