മനാമ: കേരള മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പുന്നപ്ര-വയലാർ സമര നായകനും, മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ് കർഷകരുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച മഹാനായ നേതാവായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കായി എന്നും നിലകൊണ്ട വി.എസിന്റെ നിര്യാണത്തിൽ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അതോടൊപ്പം കുടുംബത്തിന്റെയും, നാടിന്റെയും ദുഖഃത്തിൽ പങ്കുചേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.