അൽ നൂർ ഇന്‍റർനാഷനൽ സ്കൂൾ കിന്‍റർഗാർട്ടൻ വിദ്യാർഥികൾ സംഘടിപ്പിച്ച ബ്രിട്ടീഷ് വാർഷികാഘോഷത്തിൽനിന്ന്

അൽ നൂർ ഇന്‍റർനാഷനൽ സ്കൂൾ കിന്‍റർഗാർട്ടൻ ബ്രിട്ടീഷ് വാർഷികദിനം ആഘോഷിച്ചു

മനാമ: അൽ നൂർ ഇന്‍റർനാഷനൽ സ്കൂൾ കിന്‍റർഗാർട്ടൻ ബ്രിട്ടീഷ് വാർഷികദിനം ആഘോഷിച്ചു. കിന്റർഗാർട്ടൻ ബ്രിട്ടീഷ് വിഭാഗത്തിലെ വിദ്യാർഥികൾ വാർഷിക ദിനാഘോഷങ്ങളിൽ ആവേശത്തോടെയും ഉത്സാഹത്തോടെയും പങ്കെടുത്തു.പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 90 വിദ്യാർഥികളെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയുംചെയ്തു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ മിസ്റ്റർ അബ്ദുറഹ്മാൻ അൽ കൂഹെജി, ഉദ്യോഗസ്ഥർ, പ്രധാനാധ്യാപകർ, അധ്യാപക ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 700ലധികം രക്ഷിതാക്കൾ കുട്ടികളുടെ പ്രകടനങ്ങൾ ആസ്വദിച്ചു.

മനാർ സലാം (നഴ്സറി 17), ജൂദ് ഹുസൈൻ യൂസഫ് (നഴ്സറി 21), ആംന ജാഫർ അഹമ്മദ് (റിസപ്ഷൻ 11), സീനത്ത് അസ്‍ലം (റിസപ്ഷൻ 24) എന്നിവർ ദ്വിഭാഷാ സ്വാഗതപ്രസംഗം നടത്തി. ഹിന്ദ് അബ്ദുല്ല ഈസ തുർക്കി (നഴ്സറി 4), മുഹമ്മദ് മൂസ (നഴ്സറി 6), ജാവേദ് ജെസിയൽ ഫെലിസിയാനോ (നഴ്സറി 8), ഗസൽ ഖാലിദ് നാദർ (നഴ്സറി 24), മുഹമ്മദ് അബ്ദുൽ അയ്യാൻ (റിസപ്ഷൻ 16), ഹമദ് ഹാരൂൺ (റിസപ്ഷൻ 23), മരിയ അലി മുഹമ്മദ് (റിസപ്ഷൻ 29), മാലെക് മഹ്മൂദ് (റിസപ്ഷൻ 16), ആദം ബിലാൽ (റിസപ്ഷൻ 15), മാലിക് താമർ (റിസപ്ഷൻ 9) എന്നിവരടങ്ങുന്ന ആത്മവിശ്വാസമുള്ള യുവ അവതാരകരുടെ സംഘം പരിപാടി ഭംഗിയായി നിയന്ത്രിച്ചു. ഹിന്ദ് അബ്ദുല്ല ഈസ തുർക്കി (നഴ്സറി 4), മുഹമ്മദ് അബ്ദുൽ അയ്യാൻ (റിസപ്ഷൻ 16) എന്നിവർ നന്ദിപ്രസംഗം നടത്തി. മുഹമ്മദ് ഖാലിദ് വലീദ് (നഴ്സറി 5), യൂസഫ് അഹമ്മദ് മുഹമ്മദ് (റിസപ്ഷൻ 25) എന്നിവർ വിശുദ്ധ ഖുർആനിലെ വചനങ്ങൾ പാരായണംചെയ്തുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.

Tags:    
News Summary - Al Noor International School Kindergarten celebrates British Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.