മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാള വിഭാഗം റമദാൻ പ്രഭാഷണം ഇന്ന് നടക്കും. അഹ്ലൻ റമദാൻ പ്രഭാഷണങ്ങളുടെ ഭാഗമായി രാത്രി 09.45ന് മനാമ ഗോൾഡ് സിറ്റിയിലുള്ള കെ-സിറ്റിയിൽ ‘അടയാളങ്ങൾ ബാക്കിവെച്ചവർ നമ്മോട് പറയുന്നത്..’ എന്ന വിഷയത്തെ ആസ്പദമാക്കി സയ്യിദ് മുഹമ്മദ് ഹംറാസാണ് പ്രഭാഷണം നടത്തുന്നത്. ഏവരും കുടുംബസമേതം പങ്കെടുക്കണമെന്നും സ്ത്രീകൾക്ക് പ്രത്യേകസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.