അൽ ഹിദായ സെന്റർ ഈദ് ഗാഹ്
മനാമ: ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഹിദായ സെന്റർ മലയാള വിഭാഗം ഈദ് ഗാഹ് സംഘടിപ്പിച്ചു. ഹിദ്ദ് പോലീസ് സ്റ്റേഷന് മുൻവശമുള്ള ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് ഹൈ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രാർഥനക്ക് സയ്യിദ് മുഹമ്മദ് ഹംറാസ് നേതൃത്വം നൽകി.
അല്ലാഹുവിന്റെ സ്മരണ വർധിപ്പിക്കുക വഴിമാത്രമേ ഏതൊരു വിശ്വസിക്കും സൂക്ഷമത കൈവരിക്കാൻ കഴിയൂ എന്നദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗപൂർണമായ ജീവിതം നമുക്കേവർക്കും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.