Posted On
date_range Updated On
date_range അൽഫുർഖാൻ അഹ്ലൻ റമദാൻ പ്രഭാഷണം നാളെ
മനാമ: അൽഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന അഹ്ലൻ റമദാൻ പ്രഭാഷണം നാളെ വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മനാമ ഗോൾഡ് സിറ്റിക്ക് സമീപമുള്ള കെ.സി.ടി ഹാളിൽ രാത്രി 7.30നാണ് പരിപാടി. നിയാസ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തും. അൽഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക്: 39223848, 33939720 നമ്പറുകളിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.