Posted On
date_range Updated On
date_range അൽ ഫാതിഹ് ഹൈവേ അടിപ്പാത നിർമാണം ഉപപ്രധാനമന്ത്രി വിലയിരുത്തി
മനാമ: അൽ ഫാതിഹ് ഹൈവേയിൽ ഗ്രാൻഡ് മോസ്ക് ജങ്ഷനിലെ അടിപ്പാത നിർമാണം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സന്ദർശിച്ചു. മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ഹസൻ അലി അൽ ഹവാജ്, സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് (എസ്.എഫ്.ഡി) സി.ഇ.ഒ സുൽത്താൻ ബിൻ അബ്ദുറഹ്മാൻ അൽ മുർഷിദ് എന്നിവർ പങ്കെടുത്തു.
35 ദശലക്ഷം ദീനാർ ചെലവിലാണ് വികസന പദ്ധതി. മികച്ച നിലവാരത്തിലാണ് ഹൈവേ നിർമാണം നടക്കുന്നത്. പൂർത്തിയായാൽ, റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.