അല്‍-അമാന പദ്ധതിയുടെ കുറ്റ്യാടി മണ്ഡലം അംഗത്വ പ്രചാരണ കാമ്പയിൻ റസാഖ് ആയഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
അല്‍-അമാന കുറ്റ്യാടി മണ്ഡലം പ്രചാരണ കാമ്പയിൻ തുടങ്ങി
മനാമ: കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവാസി സാമൂഹിക സുരക്ഷാ പദ്ധതിയായ അല്‍-അമാനയുടെ കുറ്റ്യാടി മണ്ഡലം അംഗത്വ പ്രചാരണ കാമ്പയിൻ തുടങ്ങി. 'ബൂസ്റ്റപ് 21' എന്ന പേരില്‍ ഒക്ടോബര്‍ 31 വരെ നടക്കുന്ന കാമ്പയിൻ കുറ്റ്യാടി മണ്ഡലം പ്രസിഡൻറ് അബ്ദുൽ റസാഖ് ആയഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിനിടെ പ്രതിസന്ധികളില്‍ അകപ്പെടുന്ന പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്‍-അമാന പദ്ധതി നടപ്പാക്കി വരുന്നത്.
കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, സംസ്ഥാന സെക്രട്ടറി സെക്രട്ടറി എ.പി. ഫൈസൽ, സംസ്ഥാന പ്രവർത്തക സമിതി അംഗം അഷ്റഫ് തോടന്നൂർ, കുറ്റ്യാടി മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി സാജിദ് അരൂർ, വൈസ് പ്രസിഡൻറ് തുമ്പോളി അബ്ദുറഹ്മാൻ, സെക്രട്ടറി നൗഷാദ് തീക്കുനി, ഉബൈസ് തിരുവള്ളൂർ, കുനിമ്മൽ റഫീഖ് എന്നിവർ സംസാരിച്ചു. ഖാസിം കോട്ടപ്പള്ളി സ്വാഗതവും നവാസ് ചെരണ്ടത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.