എ.കെ.സി.സി അനുമോദന സംഗമത്തിൽനിന്ന്
മനാമ: ബഹ്റൈൻ എ.കെ.സി.സി വിദ്യാഭ്യാസരംഗത്തെ പ്രതിഭകൾക്ക് അവാർഡുകൾ നൽകി ആദരിച്ചു. നിരവധി സാമൂഹിക പ്രവർത്തകർ പങ്കെടുത്ത പരിപാടി ഇമാ ഹെൽത്ത് സെന്റർ മാനേജിങ് ഡയറക്ടർ രഘു രാഘവൻ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറിയും, എ.കെ.സി.സി ബഹ്റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ, ട്രഷറർ ജിബി അലക്സ്, ഭാരവാഹികളായ രതീഷ് സെബാസ്റ്റ്യൻ, ജോജി കുര്യൻ, ജോൺ ആലപ്പാട്ട്, അലക്സ് സ്കറിയ എന്നിവർ സംസാരിച്ചു. ബെന്നി ജോസഫ്, ബിജു ആന്റോ, പോൾ ഉറുവത്ത്, പ്രിൻസ് ജോസ്, ബിജു തോട്ടുങ്ങൽ, ലിജി ജോൺസൺ, ഷീന ജോയ്സൺ, ജെസ്സി ജെൻസൺ, സുനു ജോസഫ്, ഗുഡ് വിൻ, ജോയ്സൻ, ജോൺസൺ മാഷ്, ഐസക്, സ്റ്റാൻലി, വിനോദ് ആറ്റിങ്ങൽ എന്നിവർ നേതൃത്വം നൽകി. ജെന്നിഫർ ജീവൻ, സ്നേഹ ജൻസൻ, നവീന ചാൾസ്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും പ്രോഗ്രാം കൺവീനർ ജൻസൻ ദേവസി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.