മനാമ: ബഹ്റൈന്‍ വിമാനത്താവള കമ്പനി പുതിയ പാസഞ്ചര്‍ ടെര്‍മിനലില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വിവിധ കമ്പനികളുമായി കരാറിലൊപ്പുവെച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും മികച്ച സേവന ദാതാക്കളുമായിട്ടാണ് കരാര്‍. സൗദിയിലെ അല്‍ബേക്ക് റെസ്റ്റോറന്‍റ്, എ.എം.എ മോട്ടോര്‍സ്, ബറ്റല്‍കോ, സൈന്‍, വിവ, എന്നീ കമ്പനികളുമായിട്ടാണ് കരാര്‍ രൂപപ്പെടുത്തിയിട്ടുള്ളത്. മികച്ച ഭക്ഷണം ലഭ്യമാക്കുന്നതിനാണ് അല്‍ബേക്ക് സൗദിയുമായി കരാര്‍.
മെച്ചപ്പെട്ട ടെലികോം സംവിധാനമൊരുക്കാന്‍ ബറ്റല്‍കോ, സൈന്‍, വിവ എന്നീ കമ്പനികളെ ചുമതലപ്പെടുത്തി. അടിയന്തിര ഘട്ടങ്ങളില്‍ പെട്ടെന്ന് ആളുകളെ രക്ഷിക്കുന്നതിനുള്ള കോണി ഘടിപ്പിച്ചിട്ടുള്ള വാഹനം ലഭ്യമാക്കുന്നതിനാണ് എ.എം.എ മോട്ടോര്‍സുമായി കരാര്‍. ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയെ പ്രതിനിധീകരിച്ച് ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് യൂസുഫ് ബിന്‍ ഫലാഹ്, അല്‍ബേക്ക് കമ്പനിയുടെ ഫവാസ് അത്തമീമി, എ.എം.എ വൈസ് ചെയര്‍മാന്‍ തൗഫീഖ് അഹ്മദ് മന്‍സൂര്‍ ആല്‍ ആലി, ബറ്റല്‍കോയെ പ്രതിനിധീകരിച്ച് മഹ അബ്ദുറഹ്മാന്‍, സൈന്‍ കമ്പനി ഡയറക്ടര്‍ മുഹമ്മദ് സൈനുല്‍ ആബിദീന്‍, വിവ കമ്പനി ചീഫ് എക്സിക്യൂട്ടീവ് അല്‍യാന്‍ അല്‍വതീദ് എന്നിവരാണ് കരാറുകളില്‍ ഒപ്പുവെച്ചത്.
പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ വിവിധ വ്യപാരികള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുകയെന്ന് ബിന്‍ ഫലാഹ് വ്യക്തമാക്കി. 1.1 ബില്യന്‍ ഡോളറില്‍ നിര്‍മിക്കുന്ന പുതിയ ടെര്‍മിനല്‍ 2019 മധ്യത്തിന് ശേഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.