Posted On
date_range Updated On
date_range ബഹ്റൈനിലേക്കുള്ള കണ്ണൂർ, മംഗലാപുരം സർവിസുകൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി
മനാമ: ബുധനാഴ്ച പുലർച്ച മൂന്ന് മുതൽ ബഹ്റൈനിലേക്കുള്ള വിമാന സർവിസുകൾ ചുരുക്കാനുള്ള സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിൽ മാർച്ച് 31 വരെ ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. െഎ.എക്സ് 889 / 890 മംഗലാപുരം- ബഹ്റൈൻ -മംഗലാപുരം സർവീസും െഎ.എക്സ് 789 / 790 കണ്ണൂർ- ബഹ്റൈൻ- കണ്ണൂർ സർവീസും റദ്ദാക്കി.
ഡൽഹി-ബഹ്റൈൻ സർവിസും കൊച്ചി-ബഹ്റൈൻ സർവിസും പതിവ് പോലെ നടത്തും. റദ്ദാക്കിയ റൂട്ടുകളിലെ യാത്രക്കാർക്ക് വേറൊരു ദിവസം തെരഞ്ഞെടുക്കുകയോ എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്ന മറ്റ് റൂട്ടുകൾ തെരഞ്ഞെടുക്കുകയോ ചെയ്യാം. ഇതിന് പ്രത്യേക ഫീസ് ഇൗടാക്കില്ല. ഇത് രണ്ടും അല്ലാതെ തുക പൂർണമായി റീഫണ്ട് ചെയ്യാൻ അവസരവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.