Posted On
date_range Updated On
date_range ബുധനാഴ്ച കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസിന് അനുമതി
മനാമ: കൊച്ചിയിൽനിന്ന് ബുധനാഴ്ച യാത്രക്കാരെ കൊണ്ടുവരുന്നതിന് ബഹ്റൈൻ സർക്കാർ പ്രത്യേക അനുമതി നൽകി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിെൻറ സർവീസിനാണ് അനുമതി. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തിരമായി ബഹ്റൈനിലേക്ക് വരാൻ കാത്തിരിക്കുന്നവർക്ക് ഇത് ഏറെ ഉപകാരമാകും.
ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ആദ്യം രജിസ്റ്റർ ചെയ്തവർക്കാണ് മുൻഗണന ലഭിക്കുകയെന്നും എംബസി അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ വ്യോമ ഗതാഗതത്തിന് എയർ ബബ്ൾ ധാരണക്കുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഒരു വിമാനത്തിന് ബഹ്റൈൻ അധികൃതർ പ്രത്യേക അനുമതി നൽകിയത്. ഇത്തരത്തിൽ കൂടുതൽ അനുമതിക്ക് ശ്രമിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.