എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്: വ്യാ​ഴാ​ഴ്ച​യും ബ​ഹ്റൈ​നി​ൽ​നി​ന്നു​ള്ള വി​മാ​നം റ​ദ്ദാ​ക്കി

മ​നാ​മ: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ സ​മ​രം വ്യാ​ഴാ​ഴ്ച​യും തു​ട​ർ​ന്ന​തി​നാ​ൽ ബ​ഹ്റൈ​നി​ൽ​നി​ന്നു​ള്ള ര​ണ്ട് വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. ബ​ഹ്റൈ​ൻ -ക​ണ്ണൂ​ർ സ​ർ​വി​സും ബ​ഹ്റൈ​ൻ-​കോ​ഴി​ക്കോ​ട് സ​ർ​വി​സു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. വ്യാഴാഴ്ച രാത്രി 9.40ന് പു​റ​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു ക​ണ്ണൂ​ർ വി​മാ​നം.

വെ​ള്ളി​യാ​ഴ്ച ഉച്ചക്ക് 1.20ന് ​കോ​ഴി​ക്കോ​ടി​ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​വും റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​പ്പു​ണ്ട്. സ​മ​രം അ​വ​സാ​നി​ച്ചെ​ങ്കി​ലും സ​ർ​വി​സു​ക​ൾ നേ​ര​ത്തേ​യു​ള്ള പോ​ലെ​യാ​കാ​ൻ സ​മ​യ​മെ​ടു​ത്തേ​ക്കും. റ​ദ്ദാ​ക്കി​യ സ​ർ​വി​സു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കു​മെ​ന്നും അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ വി​മാ​ന സ​ർ​വി​സു​ക​ളി​ൽ ടി​ക്ക​റ്റ് ന​ൽ​കു​മെ​ന്നു​മാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - Air India Express: Flight from Bahrain canceled on Thursday too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.