കേരളത്തിലേക്കുള്ള വിന്റർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ച് എക്സ്പ്രസ്

മനാമ: ബഹ്‌റൈനിൽ നിന്ന് കേരളത്തിലേക്കും സമീപ നഗരങ്ങളിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ 2026-ലെ വിന്‍റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെയാണ് ഈ സർവീസുകൾ ലഭ്യമായിട്ടുള്ളത്. കോഴിക്കോട്ടേക്ക് തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ സർവീസുകൾ ഉണ്ടായിരിക്കും. രാവിലെ 7:20-ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 2:10-ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ച് പുലർച്ചെ 4 മണിക്ക് പുറപ്പെടുന്ന വിമാനം ബഹ്‌റൈൻ സമയം രാവിലെ 6:20-ന് ബഹ്‌റൈനിൽ എത്തിച്ചേരും. ബുധൻ, ഞായർ ദിവസങ്ങളിലാണ് കണ്ണൂരിലേക്ക് സർവീസുകളുള്ളത്. രാവിലെ 11:50-ന് ബഹ്‌റൈനിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 6:40-ന് കണ്ണൂരിൽ എത്തും. കണ്ണൂരിൽ നിന്ന് രാവിലെ 8:45-ന് പുറപ്പെടുന്ന വിമാനം 10:50-ന് ബഹ്‌റൈനിലെത്തിച്ചേരും.

കൊച്ചിയിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ സർവീസുകൾ ലഭ്യമാണ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11:45-ന് പുറപ്പെടുന്ന വിമാനം രാവിലെ 6:45-ന് കൊച്ചിയിലെത്തും. രാത്രി 8:20-ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം ബഹ്‌റൈൻ സമയം രാത്രി 10:45-ന് ബഹ്‌റൈനിലെത്തിച്ചേരും.

തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളാണുള്ളത്. വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9:35-ന് ബഹ്‌റൈനിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4:55-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. അതേ ദിവസങ്ങളിൽ വൈകീട്ട് 6:10-ന് പുറപ്പെടുന്ന വിമാനം ബഹ്‌റൈൻ സമയം രാത്രി 8:35ഓടെ ബഹ്‌റൈനിലുമെത്തിച്ചേരും.

മംഗളൂരുവിലേക്ക് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 2:05-ന് പുറപ്പെടുന്ന വിമാനം രാവിലെ 8:50-ന് മംഗളൂരുവിലെത്തും. അതേ ദിവസങ്ങളിൽ രാത്രി 10:45-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം ബഹ്‌റൈൻ സമയം 1:05-ന് എത്തിച്ചേരും. കൂടുതൽ വിവരങ്ങൾക്കായി പ്രവാസികൾക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Tags:    
News Summary - Air India Express Announces Winter Schedules to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.