Posted On
date_range Updated On
date_range ഗസ്സക്ക് കൂടുതൽ സഹായം: ബഹ്റൈൻ സ്വാഗതം ചെയ്തു
മനാമ: ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിക്കാനുള്ള അന്താരാഷ്ട്ര കോടതിയുടെ ശ്രമങ്ങളെ ബഹ്റൈൻ സ്വാഗതം ചെയ്തു. ഭക്ഷണവും മരുന്നുകളും എത്തിക്കാനാണ് യു.എന്നുമായി സഹകരിച്ച് നടപടി സ്വീകരിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര പ്രമേയങ്ങളും കരാറുകളും പാലിക്കാൻ ഇസ്രായേൽ സന്നദ്ധമാകണമെന്നും ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ കൊന്നൊടുക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വലിയ മാനുഷിക ദുരന്തമാണ് ഗസ്സ നേരിട്ടു കൊണ്ടിരിക്കുന്നത്. യു.എൻ പ്രമേയമനുസരിച്ച് അടിയന്തര വെടിനിർത്തലിന് സന്നദ്ധമാവണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.