മനാമ: ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അഹ്മദ് ഖറാത്തയെ ഫ്രൻഡ്സ് ഭാരവാഹികൾ സന്ദർശിച്ചു.പൊതുപ്രവർത്തകൻ എന്ന നിലക്ക് ഏറെ ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. അർഹതപ്പെട്ട അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയതെന്ന് ഫ്രൻഡ്സ് ഭാരവാഹികൾ പറഞ്ഞു.
വിദേശികൾക്കും സ്വദേശികൾക്കും ഏറെ പ്രിയങ്കരനായ അദ്ദേഹം എം.പി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും ജീവകാരുണ്യ - സാമൂഹിക പ്രവർത്തങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ഫ്രൻഡ്സ് ആക്ടിങ് പ്രസിഡന്റ് എം.എം. സുബൈർ, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.