മനാമ: ഐ.സി.എഫ് റമദാൻ കാമ്പയിനിെൻറ സൽമാബാദ് സെൻട്രൽ തല പ്രഖ്യാപന സംഗമം 'അഹ് ലൻ റമദാൻ' വെള്ളിയാഴ്ച രാത്രി എട്ടിന് ഓൺലൈനിൽ നടക്കും. റമദാൻ ഒന്ന് മുതൽ 30 വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിെൻറ ഭാഗമായി ക്ലാസുകൾ, ആത്മീയ- പ്രഭാഷണ സദസ്സുകൾ, റിലീഫ് പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഐ.സി.എഫ് സെൻട്രൽ പ്രസിഡൻറ് നിസാമുദ്ദീൻ ഹിശാമി കാമ്പയിൻ പ്രഖ്യാപനം നിർവഹിക്കും. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ ഷഫീഖ് മുസ്ലിയാർ, ഷാജഹാൻ കെ.ബി, റഹീം താനൂർ, അബ്ദുല്ല രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ, ഇസ്ഹാഖ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.