മനാമ: ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര റോമിങ് നിരക്ക് കുറക്കുന്നത് സംബന്ധിച്ച് ആലോചന. ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി ഇതുസംബന്ധിച്ച് പഠനം നടത്തുകയാണെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രി മുഹമ്മദ് ബിൻ തമർ അൽ കഅബി പറഞ്ഞു. ജി.സി.സിയിലെ ടെലികമ്യൂണിക്കേഷൻ മന്ത്രിതല സമിതിയുടെ 27ാമത് യോഗത്തിലാണ് തീരുമാനമുണ്ടായത്. ജി.സി.സി രാജ്യങ്ങൾ തമ്മിൽ റോമിങ് നിരക്ക് കുറക്കുന്നത് സംബന്ധിച്ച് പുതിയ വിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. സമീപ ഭാവിയിൽതന്നെ നിരക്കിൽ കുറവ് വന്നേക്കുമെന്നാണ് പ്രതീക്ഷ.
2022 മൂന്നാം പാദത്തിൽ രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിൽ 13 ശതമാനം വർധനയുണ്ടായതായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇക്കാലയളവിൽ മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണം 2.1 ദശലക്ഷമാണ്.മുൻവർഷം ഇതേ കാലയളവിൽ 1.8 ദശലക്ഷം വരിക്കാരാണുണ്ടായിരുന്നത്. 2022 മൂന്നാം പാദത്തിലെ കണക്കനുസരിച്ച് പോസ്റ്റ്പെയ്ഡ് വരിക്കാരുടെ എണ്ണം 6.71 ലക്ഷവും പ്രീപെയ്ഡ് വരിക്കാരുടെ എണ്ണം 1.43 ദശലക്ഷവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.