അഡൽറ്റ് സിനിമകൾ എഡിറ്റിങ്ങില്ലാതെ
ദുബൈ: പ്രായപൂർത്തിയായവർക്കു മാത്രം കാണാവുന്ന ഉള്ളടക്കമുള്ള സിനിമകൾ ഇനിമുതൽ യു.എ.ഇയിൽ എഡിറ്റിങ്ങിനോ മാറ്റങ്ങൾക്കോ വിധേയമാകില്ല. 21 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രം കാണാവുന്ന 21പ്ലസ് എന്ന പുതിയ വർഗീകരണം നടത്തിയാണ് ഇത്തരം സിനിമകൾ പ്രദർശിപ്പിക്കുകയെന്ന് മീഡിയ റെഗുലേറ്ററി ഓഫിസ് അറിയിച്ചു. ഇതോടെ സിനിമകളുടെ അന്താരാഷ്ട്ര പതിപ്പുകൾ എഡിറ്റിങ്ങില്ലാതെ കാണാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. തിയറ്ററുകൾ ഇത്തരം സിനിമകൾക്ക് പ്രവേശിപ്പിക്കുന്നവരുടെ പ്രായം കർശനമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കാണാനെത്തുന്നവർ 21 വയസ്സ് പിന്നിട്ടവരാണെന്നതിന് രേഖ ഹാജരാക്കേണ്ടതുമുണ്ട്. അന്താരാഷ്ട്ര സിനിമകൾ പ്രദർശിപ്പിക്കുന്നതിന് നിയമതടസ്സമില്ലെങ്കിലും ചില സീനുകൾ എഡിറ്റ് ചെയ്യാറുണ്ട്. 18പ്ലസ്, 15പ്ലസ് എന്നീ കാറ്റഗറികളിാണുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.