Posted On
date_range Updated On
date_range അനധികൃത തെരുവ് സ്റ്റാളുകൾക്കെതിരെ നടപടി
കുവൈത്ത് സിറ്റി: അനധികൃത തെരുവ് സ്റ്റാളുകൾക്കെതിരെ നടപടി ശക്തമാക്കി അധികൃതര്‍. മഹ്ബൂലയിലും ഫഹാഹീലിലും നടന്ന പരിശോധനയിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. അഹ്മദി സുരക്ഷാ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമവിരുദ്ധമായി പ്രവർത്തിച്ച സ്റ്റാളുകളിൽ നിന്ന് വിവിധ വസ്തുക്കൾ പിടിച്ചെടുത്തു.
പുകയില ഉൽപ്പന്നങ്ങൾ,പച്ചക്കറികൾ, വസ്ത്രങ്ങൾ തുടങ്ങിയവ അനധികൃതമായി വിൽപ്പന നടത്തിയതായി കണ്ടെത്തി. അറസ്റ്റിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.